89ാം വയസിൽ കന്നി മത്സരത്തിന് നാരായണൻ നായർ

Spread the love

കൊച്ചി ∙ ‘‘ഫ്ലക്സ് വച്ചിട്ടല്ലല്ലോ കല്യാണം വിളിക്കുന്നത്. അതിന് വീടുകളിൽ പോയിത്തന്നെ പറയണം. അതുപോലെയാണ് വോട്ടു ചോദിക്കുന്നതും. ഞാൻ ഓരോ വീട്ടിലും പോയി വോട്ടു ചോദിക്കും. പോസ്റ്ററോ ഫ്ലക്സോ ഒന്നുമില്ല’’– പ്രായത്തെ തോൽപ്പിക്കുകയാണ് നാരായണന്‍ നായർ. പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ പുന്നയത്തെ സ്വതന്ത്ര സ്ഥാനാർഥി. പ്രായം വെറും 89. കന്നി മത്സരമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ സ്ഥാനാർഥിയാണ് ചെറുകുന്നം കാര്യത്ത് കുടുംബാംഗമായ നാരായണൻ നായർ. ‘കെറ്റിൽ’ ആണ് നാരായണൻ നായരുടെ ചിഹ്നം.

 

ജില്ലാ ഹെൽത്ത് എജ്യുക്കേഷൻ ഓഫിസറായി സർക്കാർ സർവീസിൽ നിന്ന് വിരമിച്ച നാരായണൻ നായരോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന് ചോദിച്ചാൽ, വൈകിയിട്ടൊന്നുമില്ല എന്നാണ് ഉത്തരം. മുൻപു രണ്ടു തവണ മത്സരിക്കാൻ ആലോചിച്ചിരുന്നു. ആദ്യതവണ പുന്നയം വനിതാ വാർഡായി. അടുത്ത തവണ മത്സരത്തിനിറങ്ങാൻ ആലോചിക്കുമ്പോൾ പട്ടികജാതി സംവരണ വാര്‍ഡായി. അങ്ങനെ 10 കൊല്ലം മത്സരിക്കാനായില്ലെന്ന് നാരായണൻ നായർ പറയുന്നു.

 

 

എന്തെങ്കിലുമൊക്കെ സ്വന്തം വാർഡിൽ ചെയ്യണമെന്ന തോന്നലാണ് മത്സരത്തിനു പ്രേരിപ്പിച്ചതെന്ന് നാരായണൻ നായർ പറയുന്നു. ചെറുപ്പക്കാരുടെ അവസരം തട്ടിയെടുക്കുകയാണോ എന്ന ചോദ്യത്തിന് അവസരം കിട്ടുന്നവർ അത് ഉപയോഗിക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. എന്താണ് നാരായണൻ നായരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം? ‘‘വോട്ടർ പട്ടികയിലുള്ള മുഴുവൻ പേരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണം’’– നാരായണണൻ നായർ പറയുന്നു. അതിന്റെ പണം താൻ തന്നെ മുടക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

 

നാരായണൻ നായരുടെ ഭാര്യയും ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥയുമായ സരോജിനിയമ്മ 1995–2000ത്തിൽ സിപിഎം സ്ഥാനാർഥിയായി വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ഇവർക്ക് 3 മക്കളാണ്. ഭാര്യയുടെ മരണശേഷം ചെറുകുന്നം കമ്പനിപ്പടിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് നാരായണൻ നായരുടെ ജീവിതം. ദിവസം 50 വീടുകളെങ്കിലും കയറി വോട്ടു ചോദിക്കും. എന്താണ് ആളുകളുടെ പ്രതികരണം എന്ന ചോദ്യത്തിന് നാരായണൻ നായരുടെ മറുപടി ഇങ്ങനെ: ‘‘ബാക്കിയുള്ളവർക്കൊക്കെ എന്തു തോന്നും, അഞ്ചു വർഷം ഭരിക്കണ്ടേ എന്നു ചിലർ ചോദിക്കാറുണ്ട്. പ്രായം കുറഞ്ഞ ആളാണെങ്കിലും ഇന്നു കണ്ടവരെ നാളെ കാണുമെന്ന് ഗാരന്റിയുണ്ടോ എന്നു ഞാൻ തിരിച്ചു ചോദിക്കും’’.

 

 

നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് വാർഡായ ഇവിടെ പാർട്ടിയുടെ എൻ.വി.പ്രതീഷാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ഷൈജു ഇഞ്ചയ്ക്കലും എൻഡിഎയ്ക്കായി ബിജെപിയുടെ ഹരികൃഷ്ണനും മത്സരിക്കുന്നു.

  • Related Posts

    ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

    Spread the love

    Spread the loveകണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ…

    ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ

    Spread the love

    Spread the loveബെംഗളൂരു ∙ രാഹുൽ‌ മാങ്കൂട്ടത്തിൽ‌ ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *