കാപ്പ ചുമത്തി നാടു കടത്തി

Spread the love

പനമരം: നിരവധി കേസുകളിലുൾപ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. പനമരം പരക്കുനിപൊയിൽ വീട്ടിൽ കെ.പി മനോജ്‌(41) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാൾ ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. ഇയാൾ മുൻപും കാപ്പ നിയമ നടപടികൾക്ക് വിധേയനായിട്ടുണ്ട്.

 

വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച്‌ ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA)- 15(1)(a) വകുപ്പ് പ്രകാരം മൂന്ന് മാസക്കാലത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്.

  • Related Posts

    പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു

    Spread the love

    Spread the loveമാനന്തവാടി കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയായ ബാബു (മണി) വാണ് ഇന്ന് രാവിലെ 10.45 ന് കോടതി പരിസരത്ത് നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇളംപച്ച നിറത്തിലുള്ള…

    അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

    Spread the love

    Spread the love    കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ…

    Leave a Reply

    Your email address will not be published. Required fields are marked *