ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്നു; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

Spread the love

കോയമ്പത്തൂർ ∙ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് റെയ്സ് കോഴ്സ് പൊലീസിന്റെ പിടിയിലായത്.

 

പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവർന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവു കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 2നു വൈകിട്ട് നവക്കരയിലെ കുളക്കരയിൽ യുവതി എത്തിയത്.

 

ആപ്പിൽ തരുൺ എന്ന പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവൻ ആഭരണങ്ങൾ കവർന്നു. മൊബൈൽ വഴി 90,000 രൂപയും ട്രാൻസ്ഫർ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നിൽ ഇറക്കിവിട്ടു.

 

കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്ന ധനുഷ് വരുമാനം കുറഞ്ഞതിനെത്തുടർന്നാണു വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ടു പണവും ആഭരണവും കൈക്കലാക്കാൻ തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു.

  • Related Posts

    യുവതിയുമായി 40 മിനിറ്റ് ഡേറ്റിങ്ങിന് 18,000 രൂപ! പ്രണയം തേടിയിറങ്ങുന്നവരെ ‘ടെക്വില കെണി’യിൽ വീഴ്ത്തി കഫേകൾ

    Spread the love

    Spread the loveമുംബൈയിലെ തിരക്കേറിയ സാക്കി നാക്കയിലെ ഒരു കഫേ. അവിടെ മങ്ങിയ വെളിച്ചത്തിൽ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന യുവതി. അവൾ കുടിച്ചുതീർത്തത് ആറ് ടെക്വില ഷോട്ടുകൾ. വെറും 40 മിനിറ്റ് നീണ്ട ഡേറ്റിങ്ങിന് ഒടുവിൽ യുവാവിന് ലഭിച്ച ബില്ല് 18,000 രൂപയ്ക്ക്…

    ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര…

    Leave a Reply

    Your email address will not be published. Required fields are marked *