പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

Spread the love

 

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്.

07.11.2025 തീയതി രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അരിശമാണ് പ്രകോപന കാരണം. ജി.ഡി ഡ്യൂട്ടി, പാറാവ് എന്നിവരെ കൈ കൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കവേ കോളറില്‍ പിടിക്കുകയും ചെയ്തു. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  • Related Posts

    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

    Spread the love

    Spread the love  കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ…

    വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്.   കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ…

    Leave a Reply

    Your email address will not be published. Required fields are marked *