ഡോക്ടറെ മർദ്ദിച്ചതായി പരാതി

Spread the love

പുൽപ്പള്ളി: പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് നേരെ ആക്രമണം. ഡ്യൂട്ടി ഡോക്ടറായ ഡോ. ജിതിൻ രാജിനാണ് മർദനമേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോൾ ജീപ്പിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.

 

ആശുപത്രിയിൽ വെച്ച് സഹപ്രവർത്തകനോട് ചിലർ തട്ടിക്കയറുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോ. ജിതിൻ പറഞ്ഞു. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.

 

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *