തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മുന്നൊരുക്കങ്ങൾ തുടങ്ങി

Spread the love

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസിൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപന നടപടികളും ഊർജിതമാക്കി.

 

കൊല്ലം കോർപറേഷനിൽ 9 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിനു ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ഇന്നു ചർച്ചയുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നീളും.

 

സിപിഎമ്മും സിപിഐയും ഇന്നലെ വിവിധ ജില്ലകളിൽ യോഗം ചേർന്ന് ജില്ലാ പഞ്ചായത്തുകളിലെയും കോർപറേഷനുകളിലെയും സ്ഥാനാർഥിപ്പട്ടികകൾക്കു അന്തിമരൂപം നൽകി.

 

നിലവിലെ സീറ്റ് ഇങ്ങനെ:

 

∙ ഗ്രാമപഞ്ചായത്ത്–941

 

എൽഡിഎഫ്–557, യുഡിഎഫ്–363, ബിജെപി–14, ട്വന്റി 20–5, ആർഎംപി–2

 

∙ കോർപറേഷൻ

 

ആകെ–6

 

എൽഡിഎഫ്–5

 

യുഡിഎഫ്–1

 

∙ ജില്ലാ പഞ്ചായത്ത്

 

ആകെ–14

 

എൽഡിഎഫ്–10

 

യുഡിഎഫ്–4

 

∙ നഗരസഭ

 

ആകെ–87

 

എൽഡിഎഫ്–41

 

യുഡിഎഫ്–44

 

ബിജെപി–2

  • Related Posts

    എന്റമ്മോ!, എന്തൊരു ചൂട്!; ദാഹമകറ്റാന്‍ വെള്ളം കുടിക്കുന്ന മൂര്‍ഖന്‍

    Spread the love

    Spread the loveപാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭീതി ഉളവാക്കുന്നതാണ്. ഇപ്പോള്‍ കടുത്ത ചൂടില്‍ ദാഹമകറ്റുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.   തിരുപ്പതിയിലെ പുത്തൂരില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍…

    വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്

    Spread the love

    Spread the loveപാലക്കാട്: വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍…

    Leave a Reply

    Your email address will not be published. Required fields are marked *