ഇന്നോവ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം:കവർച്ച ശ്രമമെന്ന് സൂചന

Spread the love

വയനാട്: ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.വയനാട് ബത്തേരി കല്ലൂരില്‍ വച്ചാണ് വാഹനം തട്ടിക്കൊണ്ടുപോയത്. മുള്ളൻകൊല്ലി പാടിച്ചിറയില്‍ വാഹനം നശിപ്പിച്ച്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

 

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ദേശീയപാതയില്‍ നൂല്‍പ്പുഴ കല്ലൂർ പാലത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി സിഎസ് സന്തോഷ് കുമാർ (53), ഡ്രൈവർ ബാലുശേരി സ്വദേശി ജിനീഷ് (38) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവില്‍ പോയശേഷം മടങ്ങി വരികയായിരുന്നു ഇവർ.

 

പാലത്തിന് സമീപം ഇവർ വാഹനത്തിന്റെ വേഗം കുറച്ചപ്പോള്‍ നമ്ബർ പ്ലേറ്റ് ഇല്ലാത്ത ഇന്നോവ കാറിലെത്തിയ അക്രമി സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. ചില്ല് തകർത്ത് ഡോർ തുറന്ന് ഡ്രൈവറെ പുറത്തിറക്കിയ അക്രമി സംഘം സന്തോഷ് കുമാറിനെ കാറില്‍ നിന്ന് ഇറക്കി മർദ്ദിച്ച്‌ കാറില്‍ കയറ്റാൻ ശ്രമിച്ചു.

 

എന്നാല്‍ ഇരുവരും റോഡില്‍ കിടന്നതോടെ അക്രമി സംഘം ശ്രമം ഉപേക്ഷിച്ച്‌ ഇവരുടെ കാറുമായി കടന്നുകളയുകയായിരുന്നു. 10 മിനിറ്റിന് ഉള്ളിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് സന്തോഷ് കുമാർ പറഞ്ഞു. എട്ടോളം പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവറുടെ സഹായത്തോടെയാണ് ബത്തേരി പോലീസില്‍ വിവരം അറിയിച്ചത്.

 

ബുധനാഴ്ച രാവിലെ ആറ് മണിയോടെ മുള്ളൻകൊല്ലി തറപ്പത്ത് കവല ഭാഗത്ത് വാഹനം നശിപ്പിച്ച്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ പിൻഭാഗവും ഉള്‍ഭാഗവും കുത്തിക്കീറി നശിപ്പിച്ച നിലയിലായിരുന്നു. ബാഗ്, ലാപ്ടോപ്പ്, ഡയറി, വിലകൂടിയ മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു.

 

പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഴല്‍പ്പണം, സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച്‌ കവർച്ച നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഘത്തെ തിരിച്ചറിയാൻ സാധിച്ചതായാണ് വിവരം. കുഴല്‍പ്പണം കടത്തുന്ന വാഹനമാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് കരുതുന്നതെന്ന് പോലീസ് പറയുന്നു.

 

വാഹനത്തില്‍ പണവും സ്വർണവും വയ്ക്കാൻ സാധ്യതയുള്ള ഭാഗങ്ങളാണ് കുത്തിക്കീറിയിരിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി വാഹനത്തില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ബത്തേരി ഡിവൈഎസ്പി അറിയിച്ചു.

  • Related Posts

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the love    വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

    Spread the love

    Spread the love    പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ…

    Leave a Reply

    Your email address will not be published. Required fields are marked *