‘ഞാൻ മരിച്ചാൽ അത് ആശുപത്രിയുടെ അനാസ്ഥ’: തിരുവനന്തപുരത്ത് ഹൃദ്രോഗ ചികിത്സ വൈകി; രോഗി മരിച്ചു

Spread the love

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. ഓട്ടോ ഡ്രൈവറായ വേണു അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിയത്. എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്നാണു പരാതി.

 

ആശുപത്രിക്കെതിരെ വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. ഉച്ചയ്ക്കു സുഹൃത്തിനു ശബ്ദസന്ദേശം അയച്ച വേണു രാത്രിയോടെ ആശുപത്രിയില്‍ മരിച്ചു. താന്‍ മരിച്ചാല്‍ കാരണം ആശുപത്രിയാണെന്നാണ് വേണു പറയുന്നത്. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണം വേണു ഉന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ വലിയ അഴിമതിയാണെന്ന് വേണു പറയുന്നു.

 

‘‘എന്തെങ്കിലും അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ ആരും മറുപടി നല്‍കില്ല. യൂണിഫോമിട്ട് ആളുകളോടു കാര്യം ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണു കൊണ്ടുപോലും നോക്കില്ല. പിന്നീട് പോലും ഒരു മറുപടി പറയില്ല. എല്ലായിടത്തും കൈക്കൂലിയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഞാന്‍ എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ ഇവിടെ വന്നത്. കിട്ടുന്നതില്‍ വച്ച് ഏറ്റവും വേഗതയുള്ള ആംബുലന്‍സ് വിളിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോന്നത്. 5 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്നു മനസിലാകുന്നില്ല. പരിശോധിക്കാന്‍ വരുന്ന ഡോക്ടറോടു ചികിത്സ എപ്പോള്‍ ഉണ്ടാകുമെന്നു പല തവണ ചോദിച്ചിട്ടും ഒരറിവും ഇല്ല. കൈക്കൂലി വാങ്ങിയാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. ഒരു സാധാരണ കുടുംബത്തില്‍പെട്ട രണ്ടു പേര്‍ തിരുവനന്തപുരത്തു വന്ന് നില്‍ക്കണമെങ്കില്‍ എത്ര രൂപ ചെലവാകുമെന്ന് അറിയാമല്ലോ. സാധാരണക്കാര്‍ക്ക് ഏറ്റവും വലിയ ആശ്രയം ആകേണ്ട ആതുരാലയം ഓരോ ജീവന്റെയും ശാപം പേറുന്ന നരകമായി മാറുകയാണ്. ഞാന്‍ അടിവില്ലിനകത്തു വീണു പോയി. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതു പുറംലോകത്തെ അറിയിക്കണം’’ – വേണുവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

 

വേണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. ആശുപത്രിയിലെ അനാസ്ഥ മൂലമാണ് വേണു മരിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. കൊല്ലം താലൂക്ക് ആശുപത്രിയില്‍നിന്നാണ് അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്ന് നിര്‍ദേശിച്ച് വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *