വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി, ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; രക്ഷയായി ‘ഹെൽമറ്റ്’

Spread the love

കാസർകോട് ∙ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് ഓടി രക്ഷപ്പെട്ട വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥിയോട് സ്കൂട്ടറിലെത്തിയ ആൾ വഴി ചോദിച്ചു. വഴി പറഞ്ഞു നൽകിയെങ്കിലും ഇയാൾ തൃപ്തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ച ശേഷം വിദ്യാർഥി ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

 

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലീസ് അറിയിച്ചു.

  • Related Posts

    ലൈംഗിക പീഡനം നേരിട്ടെന്ന് വനിതാ ജീവനക്കാരുടെ പരാതി; ഐടി കമ്പനിയിലെ ആറ് പേർ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.   ലൈംഗിക പീഡനം, മതവികാരം…

    കാമുകനെ വിവാഹം കഴിച്ചു, യുവതിയെ കൊന്ന് വീട്ടുകാർ; ആത്മഹത്യയാക്കാൻ ശ്രമം, ഒത്താശ ചെയ്ത് പൊലീസുകാരൻ

    Spread the love

    Spread the loveഅമരാവതി ∙ ആന്ധ്രപ്രദേശിൽ കാമുകനെ വിവാഹം കഴിച്ചതിനു യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ആത്മഹത്യയാക്കാൻ ശ്രമം. കഴിഞ്ഞ മാസം മാച്ചെർല നഗരത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ചൗഡേശ്വരി എന്ന യുവതി തന്റെ വീട്ടുകാരുടെ…

    Leave a Reply

    Your email address will not be published. Required fields are marked *