കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ വയലിൽ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറയിലെ ഭർത്താവ് വിജിത്തിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രിയയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. നാല് വർഷം മുൻപായിരുന്നു വിജിത്തുമായുള്ള പ്രിയയുടെ വിവാഹം. ഇവർക്ക് ഒരു മകളുണ്ട്.
വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പോലീസ്, വടകര തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.