അതിജീവനത്തിന്റെ ഓര്‍മ്മയില്‍ കബനിക്കരയില്‍ മൂരിഹബ്ബ

Spread the love

കേരളത്തെയും കര്‍ണാടകത്തെയും വേര്‍തിരിക്കുന്ന കബനീനദിക്കരയില്‍, ദീപാവലി കഴിഞ്ഞ് വരുന്ന അമാവാസിയുടെ പിറ്റേദിവസം കര്‍ണാടകയിലെ ദൊഡ്ഡബൈരവന്‍ കൊപ്പയിലെ (ബൈരക്കുപ്പ) ക്ഷേത്രത്തില്‍ നടക്കുന്ന അനുഷ്ഠാന കര്‍മ്മങ്ങളുടെ ഭഗമായാണ് മൂരിഹബ്ബ അഥവാ മൂരിച്ചാട്ടം എന്ന ആഘോഷം നടക്കുന്നത്.

 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് പലായനം ചെയ്ത ഉരുഭാവന്‍മാരുടെയും വേടഗൗഡരുടെയും ആഘോഷമാണിത്. കബനിക്കരയിലെ വേടഗൗഡര്‍ അവരുടെ ദീപാവലിയായും ഇതിനെ ആഘോഷിക്കുന്നു. ഇവരുടെ വീടുകളില്‍ കള്ളിമുള്‍ ചെടിയുടെ രൂപത്തിലുള്ള ചെടിയുടെ ഇലകള്‍കൊണ്ട് കോര്‍ത്തെടുത്ത മാലകളും അലങ്കാരമായി ഇതേദിവസം ഉപയോഗിക്കുന്നു.

 

മൂരിഹബ്ബ ആഘോഷം തുടങ്ങുന്നതിന് ഒരാഴ്ചമുമ്പ് ഈ ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള കാളകളെ കുളിപ്പിച്ച് നല്ല തീറ്റകളും മറ്റും നല്കി നിത്തുക പതിവാണ്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യ അമാവാസിയുടെ പിറ്റേന്ന് പുലര്‍ച്ചെ ഈ ഉരുക്കളെ കബനീനദിയില്‍ കുളിപ്പിച്ച് ചന്ദനവും കുങ്കുമവും ജമന്തി മാലകളും ചാര്‍ത്തി കബനീനദിയെ വണങ്ങിയാണ് ഓരോ സംഘവും ആഘോഷ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത്. കബനിയുടെ ഇരുകരയിലുമുള്ള ഈ വിഭാഗക്കാര്‍ പല കടവുകളില്‍ നിന്നും പല സംഘങ്ങളായി ചെണ്ടമേളങ്ങളുടെയും കാവടി സംഘങ്ങളുടെയുമെല്ലാം അകമ്പടിയോടെയാണ് ബൈരക്കുപ്പ ക്ഷേത്രാങ്കണത്തില്‍ എത്തുന്നത്.

ഉത്സവത്തിന്റെ ഭാഗമായി, ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ പുത്തരിയും നാളികേരവും നേന്ത്രക്കുലകളും വിവിധ പച്ചക്കറി ഇനങ്ങളുമെല്ലാം മൂര്‍ത്തിക്ക് സമര്‍പ്പിക്കുന്നതും ഈ ആഘോഷങ്ങളുടെ സവിശേഷതയാണ്. കബനിയുടെ കര്‍ണാടകതീരത്ത് നെല്‍വയലുകളില്‍ കൊയ്‌ത്ത് ആരംഭിക്കുന്നതും ഈ ആഘോഷത്തോടെയാണ്. ഇതിന് രണ്ടാഴ്ച മുമ്പ് തുലാം പത്തിന് നടക്കുന്ന പുത്തരി ആഘോഷത്തോടെയാണ് കബനിയുടെ വയനാടന്‍ തീരപ്രദേശത്ത് നെല്‍വയലുകളിലെ വിളവെടുപ്പിനും ക്ഷേത്രോത്സവങ്ങള്‍ക്കും തുടക്കമാകുന്നതെന്നതും ശ്രദ്ധേയമാണ്.

 

കൃഷിയും കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്ന ഒരു ജനസമൂഹം പലായനത്തെത്തുടര്‍ന്ന് എത്തിപ്പെട്ട നാട്ടിലും അവര്‍ ആ ആചാരം കൈവിടാതെ പിന്തുടര്‍ന്നതിന്റെ തെളിവാണിതെന്ന് പറയാം. കബനിക്കരയില്‍ സ്ഥിരതാമസക്കാരായ കര്‍ണാടക വംശജരായ ഗോത്രസമൂഹങ്ങളില്‍ പെണ്‍മക്കള്‍ വിവാഹം കഴിച്ച് പോകുമ്പോള്‍ ജാമാതാവിന്റെ കൈയില്‍ അണിയിച്ചൊരുക്കിയ കാളക്കുട്ടിയെക്കൂടി സ്ത്രീധനമായി നല്കുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നു എന്നതും ഇവരുടെ സമ്പന്നമായിരുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ശേഷിപ്പുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

  • Related Posts

    ‘ജാതി അധിക്ഷേപം, നിറത്തിന്റെ പേരില്‍ പരിഹാസം, മകനെ കൊന്നതാണ്’; ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

    Spread the love

    Spread the loveകണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍…

    ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി

    Spread the love

    Spread the loveതിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന്…

    Leave a Reply

    Your email address will not be published. Required fields are marked *