20 പവനും 6 ലക്ഷം രൂപയും കവർന്നു; അറിയാവുന്ന ആളെന്ന് സംശയം: കള്ളൻ വീടിനകത്ത് ഒളിച്ചിരുന്നു?

Spread the love

കണ്ണൂർ∙ പഴയങ്ങാടി മാട്ടൂലിൽ 20 പവൻ സ്വർണവും 6 ലക്ഷം രൂപയും കവർന്നത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിൽ വീട്ടുകാർ. മട്ടൂൽ സെൻട്രലിലെ സ്ട്രീറ്റ് നമ്പർ 23 സിയിലെ സി.എം.കെ. അഫ്സത്തിന്റെ വീട്ടിൽനിന്നാണ് ഇന്നലെ വൈകിട്ട് 20 പവൻ സ്വർണാഭരണവും 6 ലക്ഷം രൂപയും മോഷണം പോയത്. മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയശേഷം പിന്നിലെ വാതിൽ തുറന്നിട്ടാണ് മോഷ്ടാവ് കടന്നുകളഞ്ഞതെന്ന് ചെരിപ്പിന്റെ അടയാളങ്ങൾ വച്ച് കണ്ടെത്തി.

 

ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീട് പൂട്ടി സമീപത്തെ വീട്ടിൽ പോയ അഫ്സത്ത് അരമണിക്കൂറിനകം തിരികെ വന്നപ്പോൾ മുൻഭാഗത്തെ വാതിൽ തുറക്കാൻ പറ്റിയില്ല. സമീപത്തെ ബന്ധുക്കളെ വിളിച്ച് പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിലും കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. അലമാരയിലും മേശയിലുമാണു സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. താക്കോൽ ഉപയോഗിച്ച് തന്നെയാണ് മേശയും അലമാരയും തുറന്നത്. പിന്നീട് അടുക്കള വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. അലമാരയുടെ താക്കോലെടുത്ത് മോഷണം നടത്തിയശേഷം എടുത്തസ്ഥലത്തുതന്നെ തിരികെ വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

 

നേരത്തേ തന്നെ മോഷ്ടാവ് വീട്ടിൽക്കയറി ഒളിച്ചിരുന്നുവെന്നാണു നിഗമനം. വാതിലോ മറ്റു സാധനങ്ങളോ തകർക്കാതെ മോഷണം നടത്തിയതിനാൽ അടുത്തറിയാവുന്ന ആളാണ് പിന്നിലെന്നാണു സംശയിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. അഫ്സത്തിന്റെ ഭർത്താവ് വ്യാപാരിയാണ്. നഷ്ടപ്പെട്ടവയിൽ രണ്ടരപ്പവന്റെ ഷോ മാലയും ഒന്നരപ്പവന്റെ വളയും അരപ്പവന്റെ അഞ്ച് മോതിരങ്ങളും നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു.

 

പഴയങ്ങാടി പൊലീസ് അന്വേഷണം നടത്തുകയാണ്. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധന നടത്തി. നിലവിൽ മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സിസിടിവി ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    Spread the love

    Spread the loveകണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ഇപ്പോള്‍ ധര്‍മ്മശാല കൂളിച്ചാലില്‍…

    85 വയസുകാരിയെ പീഡിപ്പിച്ച്‌ അവശനിലയില്‍ വഴിയില്‍ ഉപേക്ഷിച്ച 20കാരൻ അറസ്റ്റില്‍

    Spread the love

    Spread the loveവയോധികയെ പീഡിപ്പിച്ച്‌ അവശനിലയിലാക്കി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച്‌ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *