പരീക്ഷ കഴിഞ്ഞ് വിജയിക്കുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ്; പ്രഖ്യാപനവുമായി ഗണേഷ് കുമാർ

Spread the love

 

 

തിരുവല്ല: വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്‍റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു മന്ത്രി.

 

2031ൽ ഗതാഗത വകുപ്പിന്‍റെ പ്രവർത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം. വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകും. ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും.2031ൽ ഗതാഗത വകുപ്പിൽ വൻ മാറ്റമുണ്ടാകും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിംഗ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്.റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്.

 

മാറ്റങ്ങളെ എതിർക്കുന്നതല്ല സർക്കാർ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശത്താലാണ് എയർ ഹോൺ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *