നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

Spread the love

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 07.10.2025 വൈകീട്ടോടെ ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ സൂക്ഷിച്ച 28 പാക്കറ്റ് ഹാൻസും 53 പാക്കറ്റ് കൂൾ ലിപ്പും കൂടാതെ പുകയില ഉത്പന്നങ്ങൾ വിറ്റു കിട്ടിയ 13410 രൂപയും പിടിച്ചെടുക്കുകയായിരുന്നു. ഇയാൾ നഗരത്തിലെ സ്ഥിരം വിൽപ്പനക്കാരനാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *