കരടി തേൻകൂടുകൾ തകർത്തു.ഈസ്റ്റ് ചീരാൽ പൂളക്കര കുമ്പാരക്കര വിനീതിന്റെ കൃഷിയിടത്തിലെ അഞ്ച് തേൻകൂടുകളാണ് കരടി തകർത്ത് ഭക്ഷിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചീരാൽ ടൗണിലും സമീപപ്രദേശങ്ങളിലുമായി പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനിടെയാണ് കരടിയും നാട്ടിൽ കറങ്ങുന്നത്.








