മാതാപിതാക്കൾക്കൊപ്പം സഹോദരിയുടെ ഫ്ലാറ്റിലെത്തി; പിന്നാലെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ജീവനൊടുക്കി

Spread the love

ഉത്തർപ്രദേശിൽ കെട്ടിടത്തിന്റെ 21–ാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഥുര സ്വദേശിയായ ശിവ (29) എന്ന യുവ ഡോക്ടാറാണ് ആത്മഹത്യ ചെയ്തത്.

 

മാതാപിതാക്കൾക്കൊപ്പം ഗൗർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു ശിവ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിയ യുവാവ് 21–ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

 

ഡൽഹിയിലെ സ്വകാര്യ കോളജിലെ 2015 ബാച്ച് എംബിബിഎസ് വിദ്യാർഥിയായിരുന്നു യുവാവ്. കോവിഡിന് ശേഷം യുവാവിന് മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് പഠനം താൽകാലികമായി നിർത്തിവച്ചിരുന്നു. ഇത് ശിവയെ കൂടുതൽ വിഷാദത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ഇന്നും വിമാന സർവീസുകൾ മുടങ്ങും

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ…

    ഇൻഡിഗോ വിമാനം റദ്ദാക്കി, വിവാഹ റിസപ്ഷൻ 1000 കി.മീ. അകലെ; ലൈവിലൂടെ പങ്കെടുത്ത് നവദമ്പതികൾ

    Spread the love

    Spread the loveഹുബ്ബള്ളി∙ ഇൻഡിഗോ വിമാനങ്ങളുടെ രാജ്യവ്യാപകമായ റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികൾ. സ്വന്തം വിവാഹ റിസപ്ഷന് ലൈവിലൂടെയാണ് ഇവർക്ക് പങ്കെടുക്കാനായത്. ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ കർണാടകയിലുള്ള ഹുബ്ബള്ളിയിലേക്കു പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. കുടുംബം ക്ഷണിച്ച അതിഥികൾ കൃത്യസമയത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *