കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ വയനാട് പോലീസിന്റെ പിടിയിൽ

Spread the love

 

കൽപ്പറ്റ: കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിൽ അയ്യൂബ് ഖാൻ (56) ഇയാളുടെ മകനായ സൈതലവി (18) എന്നിവരെയാണ് മേപ്പാടിയിൽ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ (30.09.2025) മേപ്പാടി പോലീസും സ്പെഷ്യൽ സ്ക്വാഡുമാണ് ഇവരെ പിടികൂടിയത്.

 

മേപ്പാടി സ്റ്റേഷൻ പരിധിയിലുള്ള കോട്ടവയലിൽ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവരെ വീട് വളഞ്ഞാണ് പിടികൂടിയത്. ഒരാഴ്ച മുൻപ് കൊല്ലം പാലോട് സ്റ്റേഷൻ പരിധിയിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ തെളിവെടുപ്പിനിടെ ഇവർ കൈവിലങ്ങുമായി കടന്നുകളയുകയായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് പ്രതികളെ പാലോട് പോലീസിന് കൈമാറും.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *