കനത്ത മഴയിലും മികച്ച പോളിങ്, 20% പിന്നിട്ടു; കുടുംബസമേതം എത്തി വോട്ട് ചെയ്‌ത് എൻഡിഎ സ്ഥാനാർഥിയും

Spread the love

നിലമ്പൂർ ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത മഴയിലും ആവേശത്തോടെ വോട്ടു രേഖപ്പെടുത്താനെത്തി വോട്ടർമാർ. പത്തു മണിവരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 20 ശതമാനം പിന്നിട്ടു. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ചില വോട്ടർമാർ മടങ്ങിപ്പോയി.

 

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം.സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

 

എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ ബൂത്ത് നമ്പർ 148ൽ എത്തി, കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. നിലമ്പൂർ ആയിഷ മുക്കട്ട ജിഎൽപിഎസിലും മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് നിലമ്പൂർ ടൗൺ മോഡൽ സ്കൂളിലും വോട്ടു രേഖപ്പെടുത്തി.

  • Related Posts

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി കൂടത്തായി സ്വദേശി കസിൻ ഷാലു (ഷാലു–23)…

    ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലർ പ്രശോഭ് കീഴടങ്ങി

    Spread the love

    Spread the loveപാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് എം. വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യം തേടി പ്രതി സമർപ്പിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *