മന്ത്രിപത്നിയുടെ കാർ പുതുച്ചേരി ‌വഴി, രേഖകളിൽ കൃത്രിമം; റജിസ്ട്രേഷൻ പുതുച്ചേരിയിലെ കടയുടെ വിലാസത്തിൽ

Spread the love

തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീട്ടിൽ ഒരു മാസം മുൻപുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാർ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഘട്ടത്തിൽ ഉടമസ്ഥതാ രേഖയിൽ കൃത്രിമം. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും റജിസ്റ്റർ ചെയ്ത് കേരളത്തിൽ ഒരു വർഷം ഉപയോഗിച്ച ശേഷമാണു മിനി കൂപ്പർ കാബ്രിയോ കാർ 2018 ജനുവരി 22നു പുനലൂർ ആർടി ഓഫിസിൽനിന്നു കേരള റജിസ്ട്രേഷൻ എടുത്തത്.

 

പുതുച്ചേരിയിലെ രേഖകളിൽ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തിൽ എത്തിയപ്പോൾ ‘ആദ്യത്തെ’ ഉടമയായി. ‘അന്യ സംസ്ഥാനത്തുനിന്നുള്ള റജിസ്ട്രേഷൻ’ എന്നതിനു പകരം ‘ടൈപ്പ് ന്യു’ എന്നും പരിവഹൻ വെബ്സൈറ്റിൽ ചേർത്തു. കേരളത്തിലെ സെലിബ്രിറ്റികളുടെ കാറുകളുടെ പുതുച്ചേരി റജിസ്ട്രേഷൻ വിവാദമായ സമയത്തായിരുന്നു ഈ മാറ്റം.

 

2012ൽ നിർമിച്ച്, ഇറക്കുമതി ചെയ്ത കാർ 2013 ജൂൺ 12നാണു നാഗ്പുർ റൂറലിൽ എംഎച്ച് 40 എസി 6666 എന്ന നമ്പറിൽ അവിടത്തെ ഒരു വാഹന ഡീലർ ആദ്യ ഉടമയായി റജിസ്റ്റർ ചെയ്തത്. 2017ൽ പുതുച്ചേരിയിലെ കാർ പാലസ്, നമ്പർ 225, ഷോപ്പ് നമ്പർ 1, സുബ്ബരായ പിള്ള സ്ട്രീറ്റ് എന്ന വിലാസത്തിൽ മന്ത്രിയുടെ ഭാര്യയുടെ പേരിലേക്കു പിവൈസിക്യു 0012 എന്ന നമ്പറിൽ ഉടമസ്ഥാവകാശം മാറ്റി.

 

വാഹനത്തിന്റെ ആദ്യ ഉടമ എന്ന നിലയ്ക്കാണ് ‘ഓണർഷിപ് സീരിയൽ നമ്പർ 1’ എന്നു രേഖപ്പെടുത്തിയതെന്ന മറുപടിയാണു ഗതാഗത കമ്മിഷണറേറ്റിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. മന്ത്രിയോടു വിശദീകരണം തേടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. കഴിഞ്ഞ മാസം ഈ കാർ വിൽപന നടത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

  • Related Posts

    നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്.…

    വിഷു ദിനത്തിൽ സ്വർണത്തിന് കുതിപ്പ്! ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

    Spread the love

    Spread the loveവിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *