പണത്തിന്റെ പേരിൽ തർക്കം; മുത്തച്ഛനെ പിന്തുടർന്നെത്തി കുത്തിക്കൊലപ്പെടുത്തി കൊച്ചുമകൻ

Spread the love

തിരുവനന്തപുരം∙ ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാൾ നേരത്തെ വിവിധ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

 

രാജേന്ദ്രൻ കാണിയുടെ ഭാര്യ ഒരു വർഷത്തിനു മുമ്പ് പാലോടു ടൗണിൽവച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരം രാജേന്ദ്രൻ കാണിക്ക് നൽകാൻ കോടതി വിധിച്ചിരുന്നു. ഈ പണത്തിനായി സന്ദീപ് മുത്തച്ഛനെ നിർബന്ധിക്കാറുണ്ടായിരുന്നു. ഇയാളുടെ വീട്ടിലായിരുന്നു രാജേന്ദ്രൻ കാണി നേരത്തെ താമസിച്ചിരുന്നത്. പണത്തിനായി ശല്യം തുടർന്നതോടെ രാജേന്ദ്രൻ കാണി വീട്ടിൽ നിന്നിറങ്ങി ഇടിഞ്ഞാറിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവിടെ വന്നും സന്ദീപ് ശല്യം തുടർന്നു.

 

ഇന്ന് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സന്ദീപ് മുത്തച്ഛനെ ആദ്യം കുത്തിയത്. ഇതോടെ രാജേന്ദ്രൻ കാണി അടുത്തുകണ്ട കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സന്ദീപ് മുത്തച്ഛനെ കടയ്ക്കു പുറത്തെത്തിച്ച് കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച സന്ദീപിനെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജേന്ദ്രൻ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *