ദേശീയ ലോക് അദാലത്തില്‍ 849 കേസുകള്‍ തീര്‍പ്പാക്കി

Spread the love

പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തില്‍ 849 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി ആകെ 1,97,08,775 രൂപ ഒത്തുതീര്‍പ്പാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

 

ക്രിമിനല്‍ കോമ്പൗണ്ടബിള്‍ കേസുകളില്‍ 50,000 രൂപയും ബാങ്ക് റിക്കവറി കേസുകള്‍ക്ക് 32,44,000 രൂപയും മാക്ട് കേസുകളില്‍ 62,63,500 രൂപയും സിവില്‍ കേസുകളില്‍ 7,24,375 രൂപയും സെറ്റില്‍മെന്റായി നല്‍കി. തൊഴില്‍ തര്‍ക്ക കേസുകള്‍, വൈദ്യുതി ബില്ലുകള്‍, വാട്ടര്‍ ബില്ലുകള്‍, വൈവാഹിക തര്‍ക്കങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, ശമ്പളം, അലവന്‍സുകള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവന കാര്യങ്ങള്‍, വിവിധ പെറ്റികേസുകള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിച്ചത്.

കല്‍പ്പറ്റ ജില്ലാ കോടതി കോംപ്ലക്‌സില്‍ നടന്ന അദാലത്തില്‍ കല്‍പ്പറ്റ കുടുംബ കോടതി ജഡ്ജി കെ.ആര്‍ സുനില്‍ കുമാര്‍, കല്‍പ്പറ്റ സിവില്‍ ജഡ്ജി കെ.അനീഷ് ചാക്കോ എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്. അംഗങ്ങളായ അഡ്വ. വിനിത വി.വി, അഡ്വ. പ്രഭ മത്തായി, കോടതി ജീവനക്കാരായ സ്മിത മനോഹരന്‍, അനൂപ് എന്‍.പി, നൗഫല്‍ കെ.കെ, രവി എം.പി, സ്റ്റെഫിത ചാലില്‍, പ്രീത പി.ആര്‍, മനീഷ് കെ.എം, മഷ്‌റുഹ് അലി, പാരാലീഗല്‍ വളണ്ടിയര്‍മാരായ കെ. നന്ദകുമാര്‍, കെ.ജെ പ്രജീഷ്, അബ്ദുല്‍ നസീര്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.

  • Related Posts

    ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

    Spread the love

    Spread the loveആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വിട പറഞ്ഞത്…

    യുവ ഡോക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ആത്മഹത്യയെന്ന് സൂചന

    Spread the love

    Spread the loveതൃശൂര്‍: തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍.   രാവിലെ പത്ത് മണി വരെ മെഡിക്കല്‍…

    Leave a Reply

    Your email address will not be published. Required fields are marked *