വിവിധ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

Spread the love

പനമരം: വിവിധ മോഷണക്കേസുകളിലെ പ്രതിയെ പനമരം പോലീസ് പിടികൂടി. കരിമ്പുമ്മൽ മുരിങ്ങമറ്റം ഉന്നതിയിലെ ബിജു (അർജുൻ 30) ആണ് പിടിയിലായത്. 2024 ഓഗസ്റ്റിൽ പനമരം ഭാഗത്തെ ഒരു വീടിൻ്റെ പൂട്ട്തകർത്ത് സ്വർണാഭരണങ്ങളും പണവും മറ്റും കവർന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മാനന്തവാടി എരുമത്തെരുവിലെ ബാറിൽ നിന്നും ഇയാളെ പനമരം പോലീസ് പിടികൂടിയത്. നിലവിൽ 5 മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ ഒരു മാസമായി പനമരം പോലീസിന് തലവേദന സൃഷ്‌ടിച്ച മോഷണ പരമ്പരയിലെ പ്രതികളെ പിടികൂടാൻ നാട്ടുകാരെയടക്കം ഉൾപ്പെടുത്തി പോലീസ് ജാഗ്രതാ സമിതിയും മറ്റും രൂപീകരിച്ച് രാപ്പകൽ അന്വേഷണം നടത്തി വരികയായിരുന്നു. പനമരം പോലീസ് ഇൻസ്പെക്ടർ പി.ജി രാംജിത്ത്, എ എസ് ഐമാരായ ബിജു വർഗീസ്, ബിനീഷ്, സി പി ഒ അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 25 വരെ റിമാണ്ട് ചെയ്തു .

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *