ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ഡോക്ടറിൽ നിന്ന് നാലര കോടി രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Spread the love

ഓൺലൈൻ ഷെയർ ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞ് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദിനെ (41) കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് എറണാകുളത്തു വച്ചാണ് അറസ്റ്റ് ചെയ്തത്.

 

വാട്സാപിലൂടെയാണ് പ്രതികൾ ഡോക്ടറെ ബന്ധപ്പെട്ടത്. ഷെയർ ട്രെഡിങ് നടത്തുന്നതിനായി, പ്രതികൾ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. വൻ ലാഭം കിട്ടുമെന്നാണ് വിശ്വസിപ്പിച്ചത്. ഓരോ തവണ നിക്ഷേപം നടത്തുമ്പോഴും വ്യാജ ട്രേഡിങ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിച്ചു. പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പ്രതികൾ വീണ്ടും പണം വാങ്ങി. പലതവണ ശ്രമിച്ചിട്ടും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്നു മനസിലായത്.

 

ചെന്നൈ സ്വദേശിയായ സെന്തിൽ കുമാർ എന്നയാളുടെ അക്കൗണ്ടിൽ എത്തിയ 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ വഴിയും കൈകാര്യം ചെയ്തതും അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി ഷെയർ ചെയ്തിരുന്നതും ആബിദാണ്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെ പൊലീസ് ചെന്നൈയിൽ വച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആബിദിന്റെ പേരിൽ വിശാഖപട്ടണത്തും കേസുണ്ട്.

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *