തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം,അന്വേഷണം ആരംഭിച്ചു

Spread the love

പുല്‍പ്പള്ളി: കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍  ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.തങ്കച്ചന്റെ മരക്കടവിലെ വീട്ടിലെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം മൊഴിയെടുത്തു.

 

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അന്വേഷണ സംഘം തങ്കച്ചന്റെ വീട്ടിലെത്തിയത്. തങ്കച്ചനില്‍നിന്നും കുടുംബങ്ങളില്‍ നിന്നും അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പു പോരാണ് കള്ളക്കേസിനിടയാക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലവും ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന നേതാക്കളുടെ പേര് വിവരങ്ങളും തങ്കച്ചന്‍ അന്വേഷണ സംഘത്തിന് നല്‍കി.

  • Related Posts

    വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

    Spread the love

    Spread the love  വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ…

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    Leave a Reply

    Your email address will not be published. Required fields are marked *