കൊല്ലം∙ ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. തേവലക്കര സ്വദേശികളാണ് മരിച്ചത്. ജീപ്പ് പൂര്‍ണമായി തകർന്നു. ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.






