കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേർ പിടിയിൽ

Spread the love

കല്‍പ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

 

തോല്‍പ്പെട്ടിയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും നടത്തിയ പരിശോധനയില്‍ 19.9 ഗ്രാം ഹാഷിഷുമായി കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിയായ ദൃദ്വിന്‍ ജി മസകല്‍ (32), കല്പറ്റയില്‍ 0.11 ഗ്രാം എം ഡി. എം എ യുമായി മേപ്പാടി മാങ്കുന്ന് പുളിയകുത്ത് വീട്ടില്‍ പി.ഷാഹില്‍ (31), മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി മാനന്തവാടി വിമല നഗര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ തങ്കച്ചന്‍ ഔസേപ്പ് (62) എന്നിവരാണ് പിടിയിലായത്.

 

ഓണത്തിനോടനുബന്ധിച്ച് ലഹരിക്കടത്തും വില്‍പ്പനയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. ലഹരിക്കടത്തോ, വില്‍പ്പനയോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കേണ്ട നമ്പറുകള്‍ യോദ്ധാവ് :9995966666 ഡി.വൈ.എസ്.പി നര്‍കോട്ടിക് സെല്‍: 9497990129.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *