ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

Spread the love

കൊച്ചി ∙ കോതമംഗലത്ത് 23കാരി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. കേസിലെ ഒന്നാം പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെറി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒളിവിലായിരുന്ന ഇവരെ തമിഴ്നാട്ടിലെ സേലത്തുള്ള ലോഡ്ജിൽ നിന്നു പിടികൂടുകയായിരുന്നു. ഒളിച്ചു താമസിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴയിൽ നിന്നുള്ള െപാലീസ് സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ പ്രതി ചേർത്തിട്ടുള്ള റമീസിന്റെ സുഹൃത്ത് സഹദിനെ പിടികൂടാനായിട്ടില്ല.

 

ഈ മാസം ഒൻപതിനാണ് മൂവാറ്റുപുഴ ടിടിസിയിലെ വിദ്യാർഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റഹീമിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉൾപ്പെടുത്തിയ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യ. വീട്ടിൽ പൂട്ടിയിട്ടെന്നും മർദിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും അടക്കമുള്ള കാര്യങ്ങളും കത്തിലുണ്ടായിരുന്നു. തുടർന്നാണ് മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തത്. ഇതിനു പിന്നാലേ മാതാപിതാക്കൾ ഒളിവിൽ പോവുകയായിരുന്നു.

 

മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുമൊത്തുള്ള സംഘം വൈകിട്ടോടെ കോതമംഗലത്ത് എത്തിച്ചേരും. ഇവിടെ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. റമീസിനെ മാതാപിതാക്കൾക്കൊപ്പം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തെളിവുകൾ കണ്ടെത്തുകയായിരിക്കും പൊലീസിനു മുന്നിലുള്ള വെല്ലുവിളി.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *