ബുള്ളറ്റില്‍‌ ഒളിച്ചിരുന്ന കൂറ്റൻ അണലിയുമായി വിദ്യാര്‍ത്ഥി സഞ്ചരിച്ചത് രണ്ട് മണിക്കൂര്‍

Spread the love

ഭോപ്പാൽ: ബുള്ളറ്റിൽ കൂറ്റൻ വിഷപ്പാമ്പുമായി വിദ്യാർത്ഥി രണ്ടുമണിക്കൂറോളം സഞ്ചരിച്ചു. ബൈക്കിന്‍റെ ഇന്ധനടാങ്കിന് അടിയില്‍ ഒളിച്ചിരുന്ന കൂറ്റൻ അണലിയുടെ കടിയേൽക്കാതെ യുവാവ് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് . മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയാണ് വിഷപ്പാമ്പുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചത്.

 

വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിന്‍റെ ഇന്ധന ടാങ്കിനടിയിലായിരുന്നു അണലിയെ കണ്ടെത്തിയത്. ബൈക്കില്‍ പാമ്പുണ്ടെന്ന് അറിയാതെ, മാർക്കറ്റിലടക്കം രണ്ടു മണിക്കൂറോളമാണ് വിദ്യാർത്ഥി സഞ്ചരിച്ചത്. ഇടയ്ക്ക് വാഹനത്തിന് എന്തോ സാങ്കേതിക പ്രശ്നം തോന്നിയതിനെത്തുടർന്ന് സര്‍വീസ് സെന്‍ററില്‍ എത്തിക്കുകയായിരുന്നു.

 

സർവീസ് സെന്ററിലെ മെക്കാനിക്ക് പരിശോധിക്കാനായി വാഹനത്തിന്റെ കവർ തുറന്നു നോക്കിയപ്പോഴാണ് കൂറ്റൻ അണലി, ഇന്ധന ടാങ്കിനടിയിൽ ചുരുണ്ടുകൂടിയിരിക്കുന്നത് കണ്ടെത്തുന്നത്. ഉടൻ തന്നെ വിദ്യാർത്ഥിയെ മാറ്റുകയും പാമ്പുപിടിത്തക്കാരനെ വിളിക്കുകയുമായിരുന്നു. പാമ്പുപിടിത്തക്കാരനായ അകിൽ ബാബ എത്തിയാണ് അണലിയെ പിടികൂടിയത്.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *