മരം ഒടിഞ്ഞ് വീണ് വൈദ്യുതലൈൻ പൊട്ടി റോഡിലേക്ക് വീണു; ബൈക്കിൽ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

തിരുവനന്തപുരം∙ റോഡിലേക്കു പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടത്ത് രാത്രി 12 മണിയോടെയായിരുന്നു അപകടം. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റ് മറിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു. അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക്, പൊട്ടിവീണ വൈദ്യുതലൈനിലേക്ക് കയറിയാണ് അപകടം. കാറ്ററിങ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

 

ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. അപകടം നടന്നതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പനയമുട്ടത്ത് ഇന്നലെ രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മരമൊടിഞ്ഞ് വീണതാകാമെന്നാണ് നിഗമനം. ബിരുദ വിദ്യാർഥിയാണ് മരിച്ച അക്ഷയ്. മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്കു മാറ്റി.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *