‘പാൻ പാൻ പാൻ’; സിഗ്നൽ നൽകി പൈലറ്റ്: ഇൻഡിഗോയ്ക്ക് മുംബൈയിൽ അടിയന്തര ലാൻഡിങ്

Spread the love

മുംബൈ∙ കഴിഞ്ഞ ദിവസം ഡൽഹി–ഗോവ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ലാൻഡിങ്ങിനു തൊട്ടുമുൻപ് ‘പാൻ പാൻ പാൻ’ എന്ന സിഗ്നൽ പൈലറ്റ് നൽകിയിരുന്നതായി റിപ്പോർട്ട്. വിമാനത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. കപ്പലോ വിമാനമോ മറ്റോ അപകടത്തിൽപ്പെടുമ്പോൾ അടിയന്തര സാഹചര്യം അറിയിക്കാൻ ഉപയോഗിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്നലാണ് ‘പാൻ പാൻ പാൻ’.

 

191 യാത്രക്കാരുമായി ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് എയർബസ് എ320 നിയോ എയർക്രാഫ്റ്റാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. രാത്രി 9.53 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഭുവനേശ്വറിന് വടക്കായി 100 നോട്ടിക്കൽ മൈൽ ദൂരത്തിൽ പറക്കുമ്പോഴാണ് ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.

 

എൻജിൻ ഒന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ പൈലറ്റ് ‘പാൻ പാൻ പാൻ’ പ്രഖ്യാപിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വിമാനം അടിയന്തരമായി മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാന യാത്രികരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *