നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; ‌‌‌‌സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

Spread the love

കോഴിക്കോട് ∙ യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യെമനിലെ ജയിൽ അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ സംസാരിച്ചെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 

കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി, നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.

 

കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

  • Related Posts

    ലോക കടുവാ ദിനം: അറിയണം പെരിയാറും പറമ്പിക്കുളവും വയനാടും

    Spread the love

    Spread the loveഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു ടൈഗർ റിസർവ്വുകളും വന്യജീവി സങ്കേതങ്ങള്‍. ജൂലൈ 29 ലോക കടുവാ ദിനം…കടുവകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നദിനം. കടുവകളുടെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ഓര്‍മ്മിക്കിക്കുന്ന…

    സന്ദർശക വീസയിൽ ദുബായിലെത്തി മോഷണം:പ്രവാസികൾക്ക് തടവും നാടുകടത്തലും

    Spread the love

    Spread the loveദുബായ് ∙ ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.…

    Leave a Reply

    Your email address will not be published. Required fields are marked *