ഡച്ചുകാർ മറന്നിട്ടില്ല; ഇൻസിയയെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയ കേസ് പൊടിതട്ടിയെടുത്ത് പ്രധാനമന്ത്രി

Spread the love

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനെത്തിയപ്പോൾ ചർച്ചാവിഷയങ്ങൾ പലതുണ്ടായിരുന്നിട്ടും ഇൻസിയ ഹേമാനിക്കേസിന്റെ കാര്യം പ്രത്യേകം പറയാ‍ൻ നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് യെറ്റൻ ശ്രദ്ധിച്ചു. 10 കൊല്ലം മുൻപ്, ആംസ്റ്റർഡാമിലെ വീട്ടിൽനിന്ന് ഡച്ച് പൗരത്വമുള്ള 2 വയസ്സുകാരി ഇൻസിയയെ ഇന്ത്യക്കാരനായ അച്ഛൻ ഷെഹ്സാദ് ഹേമാനി തട്ടിക്കൊണ്ടു പോയ കേസാണ് യെറ്റൻ ചർച്ചയ്ക്കിടെ എടുത്തിട്ടത്.

 

ഭാര്യ നാദിയയുമായി അകന്നു കഴിയുന്നതിനിടെ, 2016 സെപ്റ്റംബറിലാണ് അക്രമിസംഘത്തിന്റെ സഹായത്തോടെ ഷെഹ്സാദ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടിയെ ഒപ്പം നിർത്താനുള്ള അവകാശം നാദിയയ്ക്കായിരുന്നു. ഷെഹ്സാദിന്റെ നിർദേശപ്രകാരം പട്ടാപ്പകൽ നാദിയയുടെ വീട്ടിലെത്തിയ സംഘം ബന്ധുക്കളെയും അയൽക്കാരെയും ആക്രമിച്ച് ഇൻസിയയെ കൈവശപ്പെടുത്തി. സംഭവം ഡച്ച് സമൂഹത്തെയാകെ ഞെട്ടിച്ചു.

 

നെതർലൻഡ്സിൽനിന്ന് ആദ്യം ജർമനിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഇപ്പോൾ 12 വയസ്സുള്ള ഇൻസിയ പിതാവിനൊപ്പം ഇന്ത്യയിലാണ്. മകളെ തിരികെ കിട്ടാനായി നാദിയ 10 കൊല്ലമായി നിയമപോരാട്ടം നടത്തുന്നു. ഡച്ച് നിയമപ്രകാരം ഷെഹ്സാദ് പി‌ടികിട്ടാപ്പുള്ളിയാണ്. അതിനുശേഷം മകളെ നേരിട്ടു കാണാൻ നാദിയയ്ക്കു കഴിഞ്ഞിട്ടില്ല. 2018 ലാണ് അവസാനം ഫോണിൽ സംസാരിച്ചത്. മോദിയുടെ സന്ദർശനവേളയിൽ നാദിയ മകളുടെ ചിത്രവുമായി നിൽപ്പുണ്ടായിരുന്നു.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *