‘ഇറച്ചി ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തി’; കൂട്ടബലാത്സംഗം ചെയ്തെന്ന് 23കാരി, ദൃശ്യങ്ങൾ ചിത്രീകരിച്ചു

Spread the love

ന്യൂഡൽഹി∙ ഡൽഹിയിലെ ബട്‍ല ഹൗസ് പ്രദേശത്ത് 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയത്.

 

2021ലാണ് സാമൂഹിക മാധ്യമം വഴി സാഹിൽ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്. എന്നാൽ പിന്നീട് അയാളുടെ യഥാർഥ പേര് ഫഹീം എന്നാണെന്ന് യുവതി മനസ്സിലാക്കി. താൻ സാമ്പത്തികമായി നല്ല നിലയിലാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പ്രതി യുവതിയോട് പറഞ്ഞു.

 

പിന്നാലെ ബട്‍ല ഹൗസിലേക്ക് വരാൻ യുവാവ് ആവശ്യപ്പെട്ടു. അവിടെ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മീററ്റിൽ വച്ച് വീണ്ടും തന്നെ സംഘം പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. 2022ലാണ് സംഭവം നടന്നത്.

 

രക്തത്തിൽ അയാൾ തന്നെ മുക്കിയിരുന്നെന്നും മൃഗങ്ങളുടെ ഇറച്ചി തന്റെ ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞു. ആയുധക്കടത്ത് ഇടപാടുകളിൽ ഫഹീമിനും സംഘത്തിനും ബന്ധമുണ്ടെന്ന് യുവതി പിന്നീട് കണ്ടെത്തിയിരുന്നു. ഇതിനിടെ യുവാവ് തന്നെ മതംമാറാൻ നിർബന്ധിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

 

എഫ്ഐആർ അനുസരിച്ച് 2025-ൽ ഗുർഗ്രാം പൊലീസ് ഫഹീമിനെ അറസ്റ്റ് ചെയ്യുകയും, അതിജീവിതയുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഫഹീം തന്നെ വീണ്ടും ബന്ധപ്പെട്ടതായും ദുബായ് ആസ്ഥാനമായുള്ള നമ്പറിൽനിന്ന് ഭീഷണി കോളുകൾ വന്നതായും യുവതി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്‌.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *