നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമം; ടെക്നോപാര്‍ക്ക് ജീവനക്കാരി മുങ്ങി മരിച്ചു

Spread the love

തിരുവനന്തപുരം∙ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. അനുപമ വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കല്‍ ആറ്റിലെ പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

 

ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

  • Related Posts

    ചില്ലിക്കൊമ്പന്റേത് മുങ്ങി മരണം; ആത്മഹത്യ വാദം തള്ളി തമിഴ്‌നാട് ഫോറസ്റ്റ് അധികൃതര്‍

    Spread the love

    Spread the loveപാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്ന് ജലസേചനത്തിന് വെള്ളം കൊണ്ടുപോകുന്ന കോണ്‍ടൂര്‍ കനാലില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ ചില്ലിക്കൊമ്പന്റേത് മുങ്ങി മരണമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍. ആനയുടെ അടിവയറ്റില്‍ ഒരു മുറിവുണ്ടായിരുന്നു. മറ്റൊരു ആനയുമായുള്ള സംഘട്ടനത്തില്‍ കുത്തേറ്റതാകാനാണ്…

    മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍

    Spread the love

    Spread the loveകട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തിനെ തമിഴ്‌നാട് സ്വദേശി കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്‌നാട്…

    Leave a Reply

    Your email address will not be published. Required fields are marked *