ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ പോലിസ്: സ്‌റ്റേഷനില്‍ വെച്ച് പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്

Spread the love

 

 

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് വയനാട് ബത്തേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.

 

ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് ഒടുവില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും യുവതി പറഞ്ഞു. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പൊലീസും കേസ് ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.

  • Related Posts

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    ആസിഡ് വീണ് പൊള്ളലേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് ഒഴിച്ചതെന്ന് പൊലീസ്, അറസ്റ്റ്

    Spread the love

    Spread the loveതീക്കോയി ∙ ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *