പെൺകുട്ടികളെയും യുവതികളെയും വീഴ്ത്താൻ ‘റീൽ’; റാക്കറ്റ് കെണി ഒരുക്കുന്ന രീതി ഇങ്ങനെ..

Spread the love

കൊച്ചി ∙ പണവും സുഖസൗകര്യങ്ങളുമുള്ള ഗ്ലാമർ ലോകം സമൂഹമാധ്യമങ്ങൾ വഴി വാഗ്ദാനം ചെയ്താണു കൊച്ചിയിൽ പിടിയിലായ റാക്കറ്റ് പെൺകുട്ടികളെയും യുവതികളെയും കെണിയിൽ പെടുത്തുന്നത്. മോഡലിങ് പരിശീലനവും ജോലിയും, ഹോട്ടൽ പ്രമോഷൻ ഇവന്റ്, ദുബായ് വിഡിയോ ഷൂട്ട് ഇതിനായുള്ള വിദേശ സന്ദർശനം ആഡംബര ഹോട്ടലിലുള്ള താമസം, വിനോദയാത്ര എന്നിവയാണു റീലുകൾ വഴി സംഘം വാഗ്ദാനം ചെയ്യുന്നത്.

 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഈ കെണിയിൽ വീഴുന്നത്. ഒരാഴ്ചയായി പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എറണാകുളത്തെ ഗുണ്ടയും സഹോദരിയുമാണ് വിദേശ റാക്കറ്റിന്റെ മുഖ്യ കണ്ണികൾ. ഇവർക്കു വേണ്ടി യുവതികളുമായി വിദേശത്തു പോകുന്നതും ഇരകളെ കൈമാറുന്നതും സിന്ധുവാണ്. സോഷ്യൽ മീഡിയ റീലുകൾ നിർമിച്ചു യുവതികളുമായി നേരിട്ടു ബന്ധപ്പെടുന്നത് അലീനയാണ്. മഞ്ജിമയുടെ റോൾ പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.

 

,റാക്കറ്റ് കെണി ഒരുക്കുന്ന രീതി

∙ സോഷ്യൽ മീഡിയ വഴി ആകർഷിക്കും.

∙ മോഡലിങ് പരിശീലനവും വിദേശ യാത്രയും വാഗ്ദാനം ചെയ്യും

∙ വിദേശത്തു ഹോട്ടലുകളിൽ എത്തിച്ചു ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി വസ്തുക്കൾ കലർത്തി നൽകും.

∙ അബോധാവസ്ഥയിൽ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും.

∙ പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും.

∙ രക്ഷപ്പെട്ട പലരും പരാതി നൽകാൻ പോലും മടിക്കുന്നത് ഇതിനാലാണ്.

  • Related Posts

    ചില്ലിക്കൊമ്പന്റേത് മുങ്ങി മരണം; ആത്മഹത്യ വാദം തള്ളി തമിഴ്‌നാട് ഫോറസ്റ്റ് അധികൃതര്‍

    Spread the love

    Spread the loveപാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്ന് ജലസേചനത്തിന് വെള്ളം കൊണ്ടുപോകുന്ന കോണ്‍ടൂര്‍ കനാലില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ ചില്ലിക്കൊമ്പന്റേത് മുങ്ങി മരണമെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍. ആനയുടെ അടിവയറ്റില്‍ ഒരു മുറിവുണ്ടായിരുന്നു. മറ്റൊരു ആനയുമായുള്ള സംഘട്ടനത്തില്‍ കുത്തേറ്റതാകാനാണ്…

    മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി പിടിയില്‍

    Spread the love

    Spread the loveകട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തിനെ തമിഴ്‌നാട് സ്വദേശി കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്‌നാട്…

    Leave a Reply

    Your email address will not be published. Required fields are marked *