സൗഹൃദം നടിച്ച് അയൽവാസിയായ വയോധികയുടെ കമ്മൽ വലിച്ചു പറിച്ച് അപഹരിച്ച യുവാവ് പിടിയിൽ

Spread the love

 

മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മോഷണ മുതൽ പോലീസ് മഹസ്സർ പ്രകാരം ബന്തവസിലെടുത്തു.

 

17.05.26 തീയ്യതി വൈകീട്ടോടെയാണ് സംഭവം. സനീഷ് 85 വയസ്സുള്ള കല്യാണിയുടെ വീട്ടിൽ കയറി കുശലന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയിൽ വേദനയനുഭവപ്പെട്ട വയോധിക ഇയാൾ വീട്ടിൽനിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകൾ പരിശോധിച്ചപ്പോൾ ഇടത് കാതിലെ കമ്മൽ കാണാനില്ല എന്ന് മനസ്സിലാവുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ റെജി സ്കറിയ യാണ് കേസിൽ അന്വേഷണം നടത്തുന്നത്

  • Related Posts

    വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

    Spread the love

    Spread the love  മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി…

    തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

    Spread the love

    Spread the loveമാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *