കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

Spread the love

 

മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു.

2026 മെയ്‌ 16 മുതൽ ജൂൺ 14 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിലൂടെ , സൗജന്യ ഒ.പി സേവനങ്ങൾ കൂടാതെ ഡോക്ടർമാർ നിർദ്ദേശിയ്ക്കുന്ന രോഗികൾക്ക് ലാബ് പരിശോധനകൾ, റേഡിയോളജി സേവനങ്ങൾ, മരുന്നുകൾ അടക്കമുള്ള കിടത്തി ചികിത്സകളും ഉൾപ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് പീഡിയാട്രിക് ഐ. സി. യു പരിചരണവും (NICU ഒഴികെ ) പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നതായിരിയ്ക്കും. സമൂഹത്തിലെ നിർദ്ദനരായ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യ രംഗത്തെ ആശുപത്രിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമായാണ് ഡി എം ആശ്വാസ് എന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8111881051, 8943 899 899 എന്നീ നമ്പറുകളിൽ വിളിക്കുക.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *