പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു

Spread the love

ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു.പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ്‌ പുലി പിടിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ്‌ കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. എന്നാൽ കൂടിന് പുറത്തേക്ക് കൊണ്ടുപോവാൻ സാധിച്ചില്ല.

 

വിവരമറിഞ്ഞ് തോട്ടാമൂല ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, എന്നാൽ തുടർനടപടികളിലേക്ക് കടക്കാൻ തങ്ങൾക്ക് ആകില്ലെന്നും സംഭവസ്ഥലം മേപ്പാടി റേഞ്ചിന് കീഴിൽ ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്റെ തൊട്ടടുത്ത പ്രദേശം പോലും കിലോമീറ്ററുകൾക്ക് അപ്പുറം കിടക്കുന്ന മേപ്പാടി റേഞ്ച്ന് കീഴിലാക്കിയത് ജനങ്ങളോടുള്ള നീതിനിഷേധം ആണെന്ന് നാട്ടുകാർ പ്രതികരിച്ചു.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *