ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Spread the love

സുരേന്ദ്രനഗർ∙ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

തീ വാഹനത്തിനുള്ളിൽ അതിവേഗം പടർന്നതോടെ ലോക്കിങ് സംവിധാനം തകരാറിലായി കാറിന്റെ ഡോർ അടയുകയും അച്ഛൻ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയും അകത്ത് കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവ തക്കസമയത്ത് രക്ഷപ്പെട്ടതായും പരിക്കുകളോടെ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.

 

വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. സതിബെൻ സുവയെ ചികിത്സയ്ക്കായി ഖംഭാലിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *