വൈത്തിരിയിലെ വാഹനാപകടം: മരണം മൂന്നായി; വിടപറഞ്ഞത് ഒരു കുടുംബത്തിലെ മൂന്നുപേർ

Spread the love

 

 

വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. ചീരാൽ പഴൂർ മൂച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

 

കെഎസ്ആർടിസി മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായിരുന്ന നാരായണൻ നേരത്തെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഷിജിയെയും അമനെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്നും പിന്നീട് വിദഗ്ധചികിത്സയ്ക്കായി മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ അപ്രതീക്ഷിത വേർപാട് നാടിനെ നടുക്കിയിരിക്കുകയാണ്.

  • Related Posts

    വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

    Spread the love

    Spread the love  മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി…

    തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

    Spread the love

    Spread the loveമാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.   ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *