‘കല്യാണം കഴിക്കാന്‍ ഞരമ്പ് മുറിച്ചത് ആരാ? ദമ്പതിമാര്‍ക്കിടയില്‍ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നുണ്ടോ?’; മറുപടിയുമായി ആര്‍തിയുടെ അമ്മ

Spread the love

നടന്‍ രവി മോഹന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യ ആര്‍തിയുടെ അമ്മ സുജാത വിജയകുമാര്‍. രവി മോഹന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സുജാത തള്ളിക്കളഞ്ഞു. കോടതിയിലിരിക്കുന്ന വിഷയം ആയതിനാലാണ് ഇതുവരേയും പ്രതികരിക്കാതിരുന്നതെന്നും സുജാത പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജാത.

 

 

‘ഒന്നര വര്‍ഷമായി കോടതിയിലുള്ള വിഷമയമാണ് ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത് അത്രയും. നിറയെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും കോടതിയിലിരിക്കുന്ന വിഷയം ആയതിനാല്‍ ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. അത് കോടതിയലക്ഷ്യമാകും. അദ്ദേഹത്തിന് ഇപ്പോള്‍ എന്ത് സമ്മര്‍ദ്ദമുണ്ടായതെന്ന് അറിയില്ല. വളരെ വൈകാരികമായാണ് അദ്ദേഹം പ്രസ് മീറ്റില്‍ സംസാരിച്ചത്. ഞാന്‍ കരയില്ല, വികാരഭരിതയാകില്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. എന്നാല്‍ ഇപ്പോള്‍ ഇത് കോടതിയിലിരിക്കുന്ന വിഷയമാണ്.” സുജാത പറയുന്നു.

 

പതിനാറ് വയസുള്ള എന്റെ പേരക്കുട്ടിയ്ക്ക് ഇന്ന് പത്താം ക്ലാസ് പരീക്ഷയാണ്. അവന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കു. പരീക്ഷയെഴുതി പുറത്ത് വരുമ്പോള്‍ കാണുന്നത് ഇതാണ്. മനസ് എത്രത്തോളം ഉലഞ്ഞു പോകുമെന്ന് ഊഹിക്കാമല്ലോ. ആ കുട്ടികള്‍ കാണാന്‍ പാടില്ലാത്തത് കണ്ടു, കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടു. ആ കുട്ടികള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. വേണ്ടപ്പെട്ടവര്‍ മറുപടി നല്‍കും” എന്നും സുജാത പറഞ്ഞു.

 

കുട്ടികളെ കാണാന്‍ വിടുന്നില്ലെന്നത് നുണയാണെന്നും അവര്‍ പറഞ്ഞു. ബ്ലാക്ക്‌മെയില്‍ ചെയ്താണ് തന്നെ കല്യാണം കഴിച്ചതെന്ന രവി മോഹന്റെ ആരോപണവും ഭാര്യാമാതാവ് തള്ളിക്കളഞ്ഞു. 2008 ല്‍ വന്ന ഇന്റര്‍വ്യുവില്‍ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതും ആരാണ് കല്യാണം നടത്താന്‍ കൈ മുറിച്ചതെന്നും പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ അക്കൗണ്ടിലെ പണം പോലും ചെലവാക്കാന്‍ അനുവദിക്കുന്നില്ലെന്ന രവിയുടെ ആരോപണവും അവര്‍ തള്ളി. കല്യാണം കഴിച്ച ശേഷം എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നുണ്ടോ? കുടുംബമായിരിക്കുമ്പോള്‍ എല്ലാം ഒന്ന് തന്നെയല്ലേ? എന്നാണ് സുജാത ചോദിച്ചത്.

  • Related Posts

    ‘അതിശയൻ’, ‘അത്ഭുത ദ്വീപ്’, ‘യക്ഷി’ യൂണിവേഴ്സ് ആയിരിക്കുമോ ?’; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

    Spread the love

    Spread the loveപുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ…

    ‘ഞാൻ ഒരിക്കലും ഒരുപാട് മണിക്കൂർ പഠിച്ചിട്ടില്ല, പക്ഷേ…’: പത്താം ക്ലാസിൽ 99.2% മാർക്ക് നേടിയ വിദ്യാർഥിനി പങ്കുവെക്കുന്ന അഞ്ച് പ്രായോഗിക പഠനരീതികൾ

    Spread the love

    Spread the love    പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ദിവസങ്ങളോളം നീളുന്ന കഠിനമായ പഠനരീതികൾ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് കരസ്ഥമാക്കിയ സാൻവി ലധ. അമിതമായ പഠനഭാരത്തേക്കാൾ സ്മാർട്ട് ആയ പഠനരീതികളും ജീവിതത്തിലെ സന്തുലിതാവസ്ഥയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *