അപൂർവങ്ങളിൽ അപൂർവം: സിസേറിയൻ ഇല്ലാതെ അഞ്ച് ദിവസത്തിനിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി

Spread the love

*

 

കടുത്ത ആരോഗ്യ വെല്ലുവിളികൾ അതിജീവിച്ച്, സിസേറിയൻ ഇല്ലാതെ സാധാരണ പ്രസവത്തിലൂടെ അഞ്ച് ദിവസത്തെ ഇടവേളകളിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികൾക്കുമാണ് ജന്മം നൽകി‍യത്.

അതീവ സങ്കീർണവും അപകടസാധ്യതയുള്ളതുമായ പ്രസവമായിരുന്നിട്ടും ശസ്ത്രക്രിയ കൂടാതെ നാല് കുഞ്ഞുങ്ങളെയും പുറത്തെടുക്കാൻ കഴിഞ്ഞത് പ്രസവചികിത്സാ രംഗത്തെ അപൂർവ നേട്ടമായാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

സാധാരണയായി ഒന്നിലധികം കുട്ടികളുണ്ടാകുന്ന പ്രസവങ്ങളിൽ കുഞ്ഞുങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ജനിക്കാറുള്ളത്. എന്നാൽ ഈ കേസിൽ ആദ്യത്തെ കുഞ്ഞ് ജനിച്ച് അഞ്ച് ദിവസങ്ങൾ എടുത്താണ് ബാക്കി മൂന്ന് കുഞ്ഞുങ്ങളും പുറത്തുവന്നത്.

ഒന്നിലധികം കുഞ്ഞുങ്ങളുള്ള ഇത്തരം സാഹചര്യങ്ങളിൽ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ മുൻനിർത്തി ഡോക്ടർമാർ സാധാരണയായി സിസേറിയൻ ശസ്ത്രക്രിയയാണ് നിർദ്ദേശിക്കാറുള്ളത്.

ഇത്തരം സങ്കീർണ പ്രസവങ്ങളിൽ കുട്ടികൾക്ക് സാധാരണയേക്കാൾ ഭാരക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ അമ്മയും നാല് കുഞ്ഞുങ്ങളും ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. വൈദ്യശാസ്ത്ര ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഈ പ്രസവം നിലവിൽ വലിയ ചർച്ചയായിരിക്കുകയാണ്.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *