മകൾ വിവാഹിതയായാലും കന്യാസ്ത്രീയായാലും ഭൂമി മകന്: വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

Spread the love

കൊച്ചി ∙ മകൾ വിവാഹിതയോ കന്യാസ്ത്രീയോ ആയാൽ അവർക്കു നൽകിയ ഭൂമി മകനു ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ നിലനിൽക്കില്ലെന്നു ഹൈക്കോടതി. ഈ വ്യവസ്ഥ പ്രകാരം സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശിയുടെ അപ്പീൽ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ്.ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. അപ്പീൽ ഹർജിക്കാരന്റെ സഹോദരിക്ക് 1965ൽ ധനനിശ്ചയ ആധാരപ്രകാരം പിതാവ് 10 സെന്റ് സ്ഥലം നൽകി. എന്നാൽ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ ഈ സ്വത്തിലുള്ള അവകാശം ഇല്ലാതാകുമെന്നും സഹോദരനു ലഭിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

 

1973ൽ സഹോദരി വിവാഹിതയായി. പിതാവ് 1983ൽ മരിച്ചു. സഹോദരി വിദേശത്തേക്കും പോയി. തുടർന്ന് സഹോദരൻ സ്ഥലം തന്റെ പേരിൽ പോക്കുവരവ് ചെയ്തു. ഇതിനെതിരെ സഹോദരി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. അപ്പീലിൽ കോട്ടയം അഡീഷനൽ ജില്ലാ കോടതി അനുകൂലമായി വിധിച്ചു. ഇതിനെതിരെയാണ് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചത്.

 

സ്വത്ത് കൈമാറ്റ നിയമം പ്രകാരം, നിയമം വിലക്കിയതും പൊതുനയത്തിന് എതിരായതുമായ വ്യവസ്ഥ അസാധുവും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്നു കോടതി വിലയിരുത്തി. മകൾ വിവാഹം കഴിച്ചാലോ, കന്യാസ്ത്രീയായാലോ സ്വത്ത് മകനു തിരിച്ചെത്തുമെന്ന വ്യവസ്ഥ അസാധുവാണ്. പൂർണമായ കൈമാറ്റമാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ കരാർ നിയമപ്രകാരവും ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ അസാധുവാണ്. ലഭിച്ച 10 സെന്റിൽ ഹർജിക്കാരന്റെ സഹോദരിക്ക് പൂർണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

  • Related Posts

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

    Spread the love

    Spread the loveകൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *