റാപ്പർ വേടൻ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; വൻ തിരിച്ചടി

Spread the love

 

 

കൊച്ചി∙ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥീരികരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്.

 

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം 9 പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചു.

 

 

2022ൽ ചെന്നൈയിൽ നടത്തിയ ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുള്ളത് പറഞ്ഞത്. രഞ്ജിത്തുമായി സമൂഹമാധ്യമം വഴിയാണ് വേടന് ബന്ധം. ശ്രീലങ്കൻ വംശജനായ ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതാണെന്നാണ് വിവരം.

  • Related Posts

    പ്രളയകാലത്തെ കൂട്ടായ്മയിൽ നിന്നും സൌജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക്; വയനാടിന് മാതൃകയായി മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റ്

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് ജില്ലയിലെ സാധാരണക്കാരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് പൂർണ്ണമായും സൌജന്യമായി പ്രവർത്തിക്കുന്ന ആദ്യത്തെ ജനകീയ ഡയാലിസിസ് കേന്ദ്രം മീനങ്ങാടിയിൽ ഒരുങ്ങുന്നു. 2018-ലെ മഹാപ്രളയകാലത്ത് ദുരിതബാധിതർക്ക് ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനായി ഒത്തുചേർന്ന ഒരു കൂട്ടം തദ്ദേശവാസികളുടെ കൂട്ടായ്മയാണ് ഇന്ന് ‘മീനങ്ങാടി…

    തലേദിവസം വീട്ടിലെത്തി ഒളിച്ചിരുന്നു, ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

    Spread the love

    Spread the loveകൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച്…

    Leave a Reply

    Your email address will not be published. Required fields are marked *