സ്വകാര്യ ബസിനുള്ളിൽ കൂട്ട ബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Spread the love

ന്യൂഡൽഹി ∙ ഡൽഹിയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ റാണി ബാഗ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. മംഗോൾപുരിയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ് അതിജീവിത. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി‌.

 

രാത്രി ജോലി കഴിഞ്ഞ് സ്ഥിരമായി പോകാറുള്ള വഴിയിലൂടെ യുവതി നടന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സരസ്വതി വിഹാർ ബസ് സ്റ്റോപ്പിനു സമീപം ഒരു സ്ലീപ്പർ ബസ് വന്നുനിന്നു. സമയം ചോദിക്കാനായി ബസിന്റെ വാതിലിനടുത്ത് നിന്ന ആളുടെ അടുത്തേക്ക് യുവതി ചെന്നു. ഈ സമയത്ത് പ്രതികൾ യുവതിയെ ബലമായി ബസിനുള്ളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. പ്രതികൾ ബസ് നംഗ്ലോയ് ഭാഗത്തേക്ക് ഓടിച്ചുപോവുകയും, അവിടെ വച്ച് യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള സാധ്യതകളെല്ലാം പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി

    Spread the love

    Spread the loveന്യൂഡൽഹി ∙ സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.   മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ…

    ട്രെയിനിൽ 2 പേർ, ആശുപത്രിയിൽ ഒരുസ്ത്രീ; 24 മണിക്കൂറിനിടെ 3 പേരെ കൊന്നയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

    Spread the love

    Spread the loveലഖ്‌നൗ: 24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ വിമുക്ത ഭടൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിനെ മുൾമുനയിലാക്കിയ കൊലപാതക പരമ്പരയിലെ പ്രതി ഗുർപ്രീത് സിങ്(45) ആണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് സ്വദേശിയായ ഇയാൾ മുൻ സൈനികനാണെന്നും ഇയാൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *