‘എന്തൊരു നാണക്കേട്! നിന്നെ ആരും മൈന്റ് ആക്കിയില്ല’; ട്രോളിയവന്റെ കിളി പറത്തി ആലിയയുടെ മറുപടി

Spread the love

ആലിയ ഭട്ടിന്റെ കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആലിയയുടെ ലുക്കും വസ്ത്രവുമൊക്കെ കയ്യടി നേടുന്നുണ്ട്. എന്നാല്‍ ട്രോളുകളും ആലിയയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. കാന്‍സിലെത്തിയ ആലിയയെ പാപ്പരാസികള്‍ അവഗണിച്ചുവെന്നാണ് ട്രോളുകള്‍ പറയുന്നത്. ആലിയ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പാപ്പരാസികളില്‍ പലരും കാമറ താഴ്ത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

 

ഇതിനിടെ തന്നെ കളിയാക്കിയെത്തിയാള്‍ക്ക് ആലിയ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. കാന്‍സില്‍ നിന്നും ആലിയ പങ്കുവച്ചൊരു വിഡിയോക്ക് താഴെയായിരുന്നു ഒരാള്‍ പരിഹാസ കമന്റുമായി എത്തിയത്. ഐവറി സില്‍ക്ക് സാരി-ഗൗണ്‍ ആയിരുന്നു വിഡിയോയില്‍ ആലിയ ധരിച്ചിരുന്നത്. ഇതിന് താഴെയാണ് ഒരാള്‍ താരത്തെ കളിയാക്കുന്ന കമന്റ് പങ്കുവച്ചത്.

 

‘എന്തൊരു നാണക്കേട്. നിന്നെ ആരും ശ്രദ്ധിച്ചില്ലല്ലോ” എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജികളോടെ ഒരാള്‍ കമന്റ് ചെയ്തത്. പിന്നാലെ കിടിലന്‍ മറുപടിയുമായി ആലിയയെത്തുകയായിരുന്നു. ”എന്ത് നാണക്കേട് ലവ്? നീ എന്നെ ശ്രദ്ധിച്ചല്ലോ” എന്നായിരുന്നു ആലിയയുടെ മറുപടി. കളിയാക്കലിനെ രസകരമായി നേരിട്ട ആലിയയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

പിന്നാലെ നിരവധി പേരാണ് ആലിയയ്ക്ക് പിന്തുണയുമായെത്തിയത്. ‘ആലിയയോടുള്ള അസൂയ കാരണമാണ് ആളുകള്‍ ട്രോളുന്നത്, ആലിയയുടെ ഡ്രസുകളും മറുപടികളും കലക്കനാണ്, കാന്‍സില്‍ നീ തന്നെയായിരുന്നു ഏറ്റവും സുന്ദരി’ എന്നിങ്ങനെയാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. കാന്‍സിലേക്ക് ക്ഷണിക്കപ്പെടുക പോലും ചെയ്യാത്തവരുടെ ആരാധകരാണ് യാതൊരു കാര്യവുമില്ലാതെ ആലിയയെ ട്രോളുന്നതെന്നും അവര്‍ പറയുന്നു.

  • Related Posts

    ‘പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്; ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കൻ പണത്തിന് പറ്റും’

    Spread the love

    Spread the loveസാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെൺകുട്ടിക്ക് മാത്രമല്ല ഏതൊരു മനുഷ്യനും വേണ്ട ഒന്നാണെന്ന് നടി അഹാന കൃഷ്ണ. ഒരുപാട് കാര്യങ്ങളിൽ പണത്തിന് സന്തോഷം കൊണ്ടുവരാനും സമാധാനം കൊണ്ടുവരാനുമൊക്കെ പറ്റുമെന്നും അഹാന പറഞ്ഞു. പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് ജീവിതത്തിൽ…

    ‘ഇന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴും എനിക്ക് ജീവനുണ്ടാര്‍ന്നു’; അപകടത്തില്‍ മരിച്ചെന്ന് വാര്‍ത്ത; പ്രതികരിച്ച് അഭിലാഷ് പിള്ള

    Spread the love

    Spread the loveമരണവാര്‍ത്തയ്‌ക്കെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താന്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത കണ്ട് താന്‍ ഓക്കെ ആണോ എന്നറിയാന്‍ രാവിലെ മുതല്‍ പല സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരും തന്നെ വിളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അഭിലാഷ് പറയുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *