
നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ സന്തുഷ്ടരാണ്. സ്വകാര്യ ബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.
‘‘വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കണോ എന്ന് ജനങ്ങൾ ആലോചിക്കണം. വിദ്യാർത്ഥി യൂണിയനുകളുമായി ചർച്ച നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ല. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ സർക്കാർ ഉറപ്പ് വരുത്തും.’’ – മന്ത്രി പറഞ്ഞു.
വോഗ്ലർ ജ്യോതി മൽഹോത്ര വിഷയത്തിൽ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയം ഇല്ലന്ന് മന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 41 വ്ലോഗർമാരെ ടൂറിസം വകുപ്പ് വിളിച്ചിരുന്നു. അതിൽ ഒരാളാണ് ജ്യോതി മൽഹോത്ര. മാർക്കറ്റിങിന്റെ ഭാഗമായാണ് വ്ലോഗർമാരെ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.