അഖിലേന്ത്യാ പണിമുടക്ക്: നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

Spread the love

നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ സന്തുഷ്ടരാണ്. സ്വകാര്യ ബസ് സമരത്തിൽ സർക്കാർ ജനപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.

 

‘‘വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കണോ എന്ന് ജനങ്ങൾ ആലോചിക്കണം. വിദ്യാർത്ഥി യൂണിയനുകളുമായി ചർച്ച നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പ‌ൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാടില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ല. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ സർക്കാർ ഉറപ്പ് വരുത്തും.’’ – മന്ത്രി പറഞ്ഞു.

 

വോഗ്ലർ ജ്യോതി മൽഹോത്ര വിഷയത്തിൽ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയം ഇല്ലന്ന് മന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. 41 വ്ലോഗർമാരെ ടൂറിസം വകുപ്പ് വിളിച്ചിരുന്നു. അതിൽ ഒരാളാണ് ജ്യോതി മൽഹോത്ര. മാർക്കറ്റിങിന്റെ ഭാഗമായാണ് വ്ലോഗർമാരെ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

  • Related Posts

    വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു;ആ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമേകും

    Spread the love

    Spread the loveപാല∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ- തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പളളിക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോൾ (11) ആണ് മരിച്ചത്. അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ മകളാണ്. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പാലാ…

    നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍

    Spread the love

    Spread the loveപത്തനംതിട്ട: നൂറനാട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവും രണ്ടാനമ്മയും പിടിയില്‍. രണ്ടാനമ്മ ഷെബീനയും പിതാവ് അന്‍സറുമാണ് പിടിയിലായത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *