പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാം; സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്ര സർക്കാർ

Spread the love

രാജ്യത്ത് 2027ൽ നടക്കാനിരിക്കുന്ന സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്രസർക്കാർ. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാകും ഡാറ്റ ശേഖരിക്കുക. പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാൻ ഓപ്ഷൻ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ ആകും ആപ്പുകൾ. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകൾ ആകും ഉപയോഗിക്കുക.

 

 

 

രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാർച്ച് 1, ആണ് സെൻസസിന്റ റഫറൻസ് തിയ്യതി. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ2026 ഒക്ടോബർ 1 ആണ് റഫറൻസ് തിയ്യതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കും.

 

സെൻസസിനായി, ഇന്ത്യയിലുടനീളമുള്ള ഭരണ അതിർത്തികൾ 2026 ജനുവരി 1-ന് മരവിപ്പിക്കും. 34 ലക്ഷം സെൻസസ് ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകും. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുക. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് നടത്തിയത് 2011 ലാണ്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

  • Related Posts

    ജീവശ്വാസമേകി അഭിലാഷ്; രാജേഷിന് പുതുജീവൻ

    Spread the love

    Spread the loveചങ്ങനാശേരി ∙ ആംബുലൻസ് ഡ്രൈവറായ അഭിലാഷിന് ജീവൻരക്ഷാപ്രവർത്തനത്തിന്റെ വിലയറിയാം. ആ അറിവിന് ഇപ്പോൾ രാജേഷിന്റെ ജീവന്റെ മൂല്യമുണ്ട്. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ സമീപത്തെ ട്രാൻസ്ഫോമറിലെ ലൈനിൽ തട്ടി ഷോക്കേറ്റു വീണ തിരുവനന്തപുരം സ്വദേശി രാജേഷിനെ (28) ആണ് പാമ്പാടി…

    എംഎൽഎയുടെ ഫാം ഹൗസിൽ മദ്യപാനത്തിനിടെ തർക്കം; അന്വേഷിക്കാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു

    Spread the love

    Spread the loveതിരുപ്പൂർ∙ ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിൽ വച്ച് സബ് ഇൻസ്പെക്‌ടറെ വെട്ടി കൊന്നു. ഫാംഹൗസിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയ സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ഷൺമുഖവേൽ (52)…

    Leave a Reply

    Your email address will not be published. Required fields are marked *